HOME
SCHOOL NEWS

Responsive Topnav with Dropdown

FOLLOW COVID PROTOCOL

Friday, February 9, 2018


      ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണവിതരണം
          പൊതുവിദ്യാലയങ്ങളില്‍  പ്രവേശനം നേടിയതും സ്കൂളില്‍ പോകാന്‍ പറ്റാത്തവരുമായ ഭിന്നശേഷിക്കാരായ 50 ഓളം കുട്ടികള്‍ക്ക് സര്‍വശിക്ഷാ അഭിയാന്‍ കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെ ശാരിരിക പ്രശ്നങ്ങള്‍ പരിഹരിക്കാനാകുന്ന വാക്കര്‍, വീല്‍ചെയര്‍, സ്റ്റാന്‍ഡിങ്ങ് ഫ്രെയിം എന്നിവയാണ് കുട്ടികള്‍ക്ക് വിതരണം ചെയതത്. കിടപ്പിലായ കുട്ടികള്‍ക്ക് പഠനകിറ്റിന് പുറമെ അവ സൂക്ഷിക്കാനുള്ള അലമാരകളും വിതരണം ചെയ്തിട്ടുണ്ട്. ബി ആര്‍ സി യുടെ നേതൃത്വത്തില്‍ വ്യക്തികള്‍, സ്ഥാപനങ്ങള്‍ സന്നദ്ധസംഘടനകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ഉപകരണങ്ങള്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ശ്രീമതി. പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍  പേര്‍സണ്‍ ശ്രീമതി ഷാഹിന മൊയ്തീന്‍, സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാപ്രോജക്ട് ഓഫീസര്‍ ഡോ: പി പുരുഷോത്തമന്‍, കണ്ണൂര്‍ നോര്‍ത്ത് എഇഒ ശ്രീ.കെ വി സുരേന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബി പി ഒ ശ്രീ കൃഷ്ണന്‍ കുറിയ സ്വാഗതവും,ട്രെയിനര്‍ ശ്രീ ശശികുമാര്‍ എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.




I®qÀ t\mÀ¯v _n BÀ kn bpsS X\Xv {]hÀ¯\amb H¶ns¨m¶mbv `n¶tijn Ip«nIÄ¡pff D]IcWhnXtcmtWmZvLmS\w _lpam\s¸« XpdapJ-þ]pcmhkvXp hIp¸va{´n {io.IS¶¸ffn cmaN{µ³DZvLmS\w sNbvXp.




No comments:

രസക്കൂട്ട് - EPISODE 1 - 9

പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്ര ശിക്ഷ കേരളം നിർമ്മിച്ച് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വിനോദ വിജ്ഞാന പരിപാടി. എല്ലാ കുട്ടികൾക്കും ...